ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
1948 ആഗസ്ത് 31ന് ചെറുതാഴം-കുഞ്ഞിമംഗലം എന്നീ രണ്ട് റവന്യൂ വില്ലേജുകള്‍ ചേര്‍ത്ത് ചെറുതാഴം പഞ്ചായത്ത് രൂപീകൃതമായി. അന്ന് ഒരു മൈനര്‍ പഞ്ചായത്ത് ആയിരുന്നു ചെറുതാഴം. പഞ്ചായത്ത് ഭരണസമിതി നിലവില്‍ വരുന്നതിനുമുമ്പ് തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തു കോടതി നിലവില്‍ ഉണ്ടായിരുന്നു. 10 വര്‍ഷത്തിലധികം ഇതിന്റെ പ്രവര്‍ത്തനം നിലവില്‍ ഉണ്ടായിരുന്നു. ഇതിന്റെ അവസാനത്തെ തിരഞ്ഞെടുപ്പ് 1948 ആദ്യമായിരുന്നു. അധ്യക്ഷന്‍ വാരണക്കോട്ടില്ലത്ത് ശ്രീ.വിഷ്ണു നമ്പൂതിരിയായിരുന്നു. ശ്രീ.പി.വി.അപ്പക്കുട്ടി അതില്‍ അംഗമായിരുന്നു.
കൂടുതൽ വായിക്കുക